Saphalamee Yathra - N. N. Kakkad Songtext
von G. Venugopal
Saphalamee Yathra - N. N. Kakkad Songtext
ആര്ദ്രമീ ധനുമാസരാവിലൊന്നില്
ആതിരവരും പോകു മല്ലേ സഖീ
ആര്ദ്രമീ ധനുമാസരാവിലൊന്നില്
ആതിരവരും പോകു മല്ലേ സഖീ
ഞാനീ ജനലഴിപിടിച്ചൊട്ടു നില്ക്കട്ടെ
നീയെ ന്നണിയത്തുതന്നെ നില്ക്കൂ
ഇപ്പഴങ്കൂടൊരു ചുമയ്ക്കടിയിടറിവീഴാം
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരിക്കുറവുണ്ട്
വളരെനാള്കൂടി നേരിയ നിലാവിന്റെ
പിന്നിലെയനന്തതയിലലിയുമിരുള് നീലിമയില്
എന്നോ പഴകിയൊരോര്മ്മകള് മാതിരി
നിന്നുവിറയ്ക്കുമീയേകാന്ത താരകളെ
ഞാനൊന്നു കാണട്ടെ നീ തൊട്ടു നില്ക്കൂ
ആതിരവരുന്നേരമൊരുമിച്ചുകൈകള്കോര്
ത്തെതിരേല്ക്കണം നമുക്കിക്കുറി
ആതിരവരുന്നേരമൊരുമിച്ചുകൈകള്കോര്
ത്തെതിരേല്ക്കണം നമുക്കിക്കുറി
വരുംകൊല്ലമാരെന്നു മെന്തെന്നുമാര്ക്കറിയാം
ആതിരവരുന്നേരമൊരുമിച്ചുകൈകള്കോര്
ത്തെതിരേല്ക്കണം നമുക്കിക്കുറി
വരുംകൊല്ലമാരെന്നു മെന്തെന്നുമാര്ക്കറിയാം
എന്തു നിന് മിഴിയിണ തുളുമ്പിയെന്നോ സഖീ
ചന്തം നിറയ്ക്കുകീ ശിഷ്ടദിനങ്ങളില്
മിഴിനീര്ച്ചവര്പ്പുപെടാതീ മധുപാത്രമടിയോളം മോന്തുക
നേര്ത്ത നിലാവിന്റെയടിയില് തെളിയുമിരുള് നോക്കു
കിരുളിന്റെയറകളിലെയോര്മ്മകളെടക്കുക
ഇവിടെയെന്തോര്മ്മകളെന്നോ
നെറുകയിലിരുട്ടേന്തിപ്പാറാവു നില്ക്കുമീ
തെരുവുവിളക്കുകള്ക്കപ്പുറം
ബധിരമാം ബോധത്തിനപ്പുറം
ഓര്മ്മകളൊന്നുമില്ലെന്നോ ഒന്നുമില്ലെന്നോ
പലനിറം കാച്ചിയവളകളണിഞ്ഞുമഴിച്ചും
പലമുഖംകൊണ്ടു നാം തമ്മിലെതിരേറ്റും
പലനിറം കാച്ചിയവളകളണിഞ്ഞുമഴിച്ചും
പലമുഖംകൊണ്ടു നാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചും മൂപതി
റ്റാണ്ടുകള് നീണ്ടൊരീയറിയാത്തവഴികളില്
എത്ര കൊഴുത്ത ചവര്പ്പു കുടിച്ചുവറ്റിച്ചു നാം
ഇത്തിരി ശാന്തിതന് ശര്ക്കര നുണയുവാന്
ഓര്മ്മകളുണ്ടായിരിക്കണം ഒക്കെയും
വഴിയോരക്കാഴ്ച്ചകളായ് പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി
പാതിയിലേറെക്കടന്നുവല്ലോ വഴി
ഏതോ പുഴയുടെ കളകളത്തില്
ഏതോ മലമുടിപ്പോക്കുവെയിലില്
ഏതോ നിശീഥത്തിന് തേക്കുപാട്ടില്
ഏതോ വിജനമാം വഴിവക്കില് നിഴലുകള്
നീങ്ങുമൊരു താന്തമാ മന്തിയില്
പടവുകളായ് കിഴക്കേറിയുയര്ന്നുപോയ്
കടുനീല വിണ്ണിലലിഞ്ഞുപോം മലകളില്
പടവുകളായ് കിഴക്കേറിയുയര്ന്നുപോയ്
കടുനീല വിണ്ണിലലിഞ്ഞുപോം മലകളില്
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്
വിളയുന്ന മേളങ്ങളുറയുന്ന രാവുകളില്
ഏങ്ങാനൊരൂഞ്ഞാല്പ്പാട്ടുയരുന്നുവോ സഖി
എങ്ങാനൊരൂഞ്ഞാല്പ്പാട്ടുയരുന്നുവോ
ഒന്നുമില്ലെന്നോ
ഒന്നുമില്ലെന്നോ
ഓര്മ്മകള് തിളങ്ങാതെ മധുരങ്ങള് പാടാതെ
പാതിരകളിളകാതെയറിയാതെ
ആര്ദ്രയാമാര്ദ്ര വരുമെന്നോ സഖീ
ആര്ദ്രയാമാര്ദ്ര വരുമെന്നോ സഖീ
ഏതാണ്ടൊരോര്മ്മ വരുന്നുവോ
ഓര്ത്താലുമോര്ക്കാതിരുന്നാലും ആതിരയെത്തും കടന്നുപോമീവഴി
നാമീ ജനലിലൂടെതിരേല്ക്കു
മിപ്പഴയൊരോര്മ്മകളൊഴിഞ്ഞ താലം
തളര്ന്നൊട്ടു വിറയാര്ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര് പതിക്കാതെ മനമിടറാതെ
കാലമിനിയുമുരുളും വിഷുവരും
വര്ഷം വരും തിരുവോണംവരും
കാലമിനിയുമുരുളും വിഷുവരും
വര്ഷം വരും തിരുവോണംവരും
പിന്നെയോരോതളിരിനും പൂവരും കായ് വരും
അപ്പോളാരെന്നുമെന്തെന്നുമാര്ക്കറിയാം
നമുക്കിപ്പൊഴീയാര്ദ്രയെ ശാന്തരായ്
സൌമ്യരായെതിരേല്ക്കാം
വരിക സഖീ യരികത്തു ചേര്ന്നുനില്ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യമൂന്നുവടികളായ് നില്ക്കാം
ഹാ! സഫലമീ യാത്ര
ഹാ! സഫലമീ യാത്ര
ആതിരവരും പോകു മല്ലേ സഖീ
ആര്ദ്രമീ ധനുമാസരാവിലൊന്നില്
ആതിരവരും പോകു മല്ലേ സഖീ
ഞാനീ ജനലഴിപിടിച്ചൊട്ടു നില്ക്കട്ടെ
നീയെ ന്നണിയത്തുതന്നെ നില്ക്കൂ
ഇപ്പഴങ്കൂടൊരു ചുമയ്ക്കടിയിടറിവീഴാം
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരിക്കുറവുണ്ട്
വളരെനാള്കൂടി നേരിയ നിലാവിന്റെ
പിന്നിലെയനന്തതയിലലിയുമിരുള് നീലിമയില്
എന്നോ പഴകിയൊരോര്മ്മകള് മാതിരി
നിന്നുവിറയ്ക്കുമീയേകാന്ത താരകളെ
ഞാനൊന്നു കാണട്ടെ നീ തൊട്ടു നില്ക്കൂ
ആതിരവരുന്നേരമൊരുമിച്ചുകൈകള്കോര്
ത്തെതിരേല്ക്കണം നമുക്കിക്കുറി
ആതിരവരുന്നേരമൊരുമിച്ചുകൈകള്കോര്
ത്തെതിരേല്ക്കണം നമുക്കിക്കുറി
വരുംകൊല്ലമാരെന്നു മെന്തെന്നുമാര്ക്കറിയാം
ആതിരവരുന്നേരമൊരുമിച്ചുകൈകള്കോര്
ത്തെതിരേല്ക്കണം നമുക്കിക്കുറി
വരുംകൊല്ലമാരെന്നു മെന്തെന്നുമാര്ക്കറിയാം
എന്തു നിന് മിഴിയിണ തുളുമ്പിയെന്നോ സഖീ
ചന്തം നിറയ്ക്കുകീ ശിഷ്ടദിനങ്ങളില്
മിഴിനീര്ച്ചവര്പ്പുപെടാതീ മധുപാത്രമടിയോളം മോന്തുക
നേര്ത്ത നിലാവിന്റെയടിയില് തെളിയുമിരുള് നോക്കു
കിരുളിന്റെയറകളിലെയോര്മ്മകളെടക്കുക
ഇവിടെയെന്തോര്മ്മകളെന്നോ
നെറുകയിലിരുട്ടേന്തിപ്പാറാവു നില്ക്കുമീ
തെരുവുവിളക്കുകള്ക്കപ്പുറം
ബധിരമാം ബോധത്തിനപ്പുറം
ഓര്മ്മകളൊന്നുമില്ലെന്നോ ഒന്നുമില്ലെന്നോ
പലനിറം കാച്ചിയവളകളണിഞ്ഞുമഴിച്ചും
പലമുഖംകൊണ്ടു നാം തമ്മിലെതിരേറ്റും
പലനിറം കാച്ചിയവളകളണിഞ്ഞുമഴിച്ചും
പലമുഖംകൊണ്ടു നാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചും മൂപതി
റ്റാണ്ടുകള് നീണ്ടൊരീയറിയാത്തവഴികളില്
എത്ര കൊഴുത്ത ചവര്പ്പു കുടിച്ചുവറ്റിച്ചു നാം
ഇത്തിരി ശാന്തിതന് ശര്ക്കര നുണയുവാന്
ഓര്മ്മകളുണ്ടായിരിക്കണം ഒക്കെയും
വഴിയോരക്കാഴ്ച്ചകളായ് പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി
പാതിയിലേറെക്കടന്നുവല്ലോ വഴി
ഏതോ പുഴയുടെ കളകളത്തില്
ഏതോ മലമുടിപ്പോക്കുവെയിലില്
ഏതോ നിശീഥത്തിന് തേക്കുപാട്ടില്
ഏതോ വിജനമാം വഴിവക്കില് നിഴലുകള്
നീങ്ങുമൊരു താന്തമാ മന്തിയില്
പടവുകളായ് കിഴക്കേറിയുയര്ന്നുപോയ്
കടുനീല വിണ്ണിലലിഞ്ഞുപോം മലകളില്
പടവുകളായ് കിഴക്കേറിയുയര്ന്നുപോയ്
കടുനീല വിണ്ണിലലിഞ്ഞുപോം മലകളില്
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്
വിളയുന്ന മേളങ്ങളുറയുന്ന രാവുകളില്
ഏങ്ങാനൊരൂഞ്ഞാല്പ്പാട്ടുയരുന്നുവോ സഖി
എങ്ങാനൊരൂഞ്ഞാല്പ്പാട്ടുയരുന്നുവോ
ഒന്നുമില്ലെന്നോ
ഒന്നുമില്ലെന്നോ
ഓര്മ്മകള് തിളങ്ങാതെ മധുരങ്ങള് പാടാതെ
പാതിരകളിളകാതെയറിയാതെ
ആര്ദ്രയാമാര്ദ്ര വരുമെന്നോ സഖീ
ആര്ദ്രയാമാര്ദ്ര വരുമെന്നോ സഖീ
ഏതാണ്ടൊരോര്മ്മ വരുന്നുവോ
ഓര്ത്താലുമോര്ക്കാതിരുന്നാലും ആതിരയെത്തും കടന്നുപോമീവഴി
നാമീ ജനലിലൂടെതിരേല്ക്കു
മിപ്പഴയൊരോര്മ്മകളൊഴിഞ്ഞ താലം
തളര്ന്നൊട്ടു വിറയാര്ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര് പതിക്കാതെ മനമിടറാതെ
കാലമിനിയുമുരുളും വിഷുവരും
വര്ഷം വരും തിരുവോണംവരും
കാലമിനിയുമുരുളും വിഷുവരും
വര്ഷം വരും തിരുവോണംവരും
പിന്നെയോരോതളിരിനും പൂവരും കായ് വരും
അപ്പോളാരെന്നുമെന്തെന്നുമാര്ക്കറിയാം
നമുക്കിപ്പൊഴീയാര്ദ്രയെ ശാന്തരായ്
സൌമ്യരായെതിരേല്ക്കാം
വരിക സഖീ യരികത്തു ചേര്ന്നുനില്ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യമൂന്നുവടികളായ് നില്ക്കാം
ഹാ! സഫലമീ യാത്ര
ഹാ! സഫലമീ യാത്ര
Writer(s): J Nair Jaison, N N Kakkad Lyrics powered by www.musixmatch.com