Songtexte.com Drucklogo

Kiliye Songtext
von Neha S.Nair

Kiliye Songtext

കിളിയേ കിളിയേ കാതരമിഴിയേ
ചിറകാലുയരാൻ താമസമെന്തേ
വാനമകലേ
അതു നീന്തി നീന്തി നീങ്ങുവാനായ്
ഓർത്തു വെറുതേ
തളരുന്നതെന്തിനിന്നു കിളിയേ


പടവുകൾ കാൺകേ കാലിടറുന്നോ, നേരു മറന്നോ
ചിറകിനു ഭാരം കൂടി വിചാരം, ഏറി വരുന്നോ
വീഴാതെ താഴാതകലേ
പാറുന്നു പല പല കിളികൾ മേലേ
തീരാതെ തീരാതകമേ
കടലെന്ന പോലെയാളുന്നുണ്ടേ

പിറകിലെ ദൂരം വളരെയിതെന്നാൽ മുന്നിലുമേറേ
ഇനിയുമുയർന്നീ വാനിടമാകെ അലയുക വേണ്ടേ

ഇതിലേ താനേ നീങ്ങിടാം
നീ, ഉണരൂ വേഗം നേരമായ്, ഏകാകിയായ്
കിളിയേ കിളിയേ കാതരമിഴിയേ
ചിറകാലുയരാൻ താമസമെന്തേ
വാനമകലേ
അതു നീന്തി നീന്തി നീങ്ങുവാനായ്
ഓർത്തു വെറുതേ തളരുന്നതെന്തിനിന്നു
കിളിയേ...

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Quiz
Welche Band singt das Lied „Das Beste“?

Fans

»Kiliye« gefällt bisher niemandem.