Songtexte.com Drucklogo

Chandanamani Songtext
von M. G. Sreekumar

Chandanamani Songtext

ശാന്താകാരം സരസിജനയനം
വന്ദേഹം ചിന്മയരൂപം

ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം, ദ്രുതതാളം

ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം, ദ്രുതതാളം
തരളമധുര മുരളിയുണര്, പ്രണയഭരിത കവിതയുണര്
മനസ്സു നിറയുമതുലഹരിത മദമഹോത്സവം
വരവീണകൾ, മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽനടയിലിവളുടെ നടനം

ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം, ദ്രുതതാളം
ദ്രുതതാളം, ദ്രുതതാളം, ദ്രുതതാളം

ഹേയ്
ഹോയ്, ഹോയ്, ഹോയ്
ഹോയ്, ഹോയ്, ഹോയ്
ഹോയ്, ഹോയ്, ഹോയ്
ഹോയ്, ഹോയ്, ഹോയ്


വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ
ദൂതുപോയ ഹംസമായി
മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ
നീയെനിക്കു തുമ്രിയായി
മനസ്സുകളുടെ കുളിരരുവികളിൽ ച്ഛിലും, ച്ഛിലും
മരതകമഴ മൊഴി തിരയുകയായ്
മനസ്സുകളുടെ കുളിരരുവികളിൽ ച്ഛിലും, ച്ഛിലും
മരതകമഴ മൊഴി തിരയുകയായ്
ഇനി നിനവിലെ ജലഗലികളിലുണരുമരിയ പ്രണയകലിക
തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്
ഇനി നിനവിലെ ജലഗലികളിലുണരുമരിയ പ്രണയകലിക
തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്, ആ
വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ നിറചന്ദനമണി
ഹാ, ചന്ദനമണി
മൃദു, ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം, ദ്രുതതാളം

ഹേയ്, ആ-അ, ഹേയ്-അ
ഹേയ്, ആ-അ, ഹേയ്-അ, ഹേയ്
ഹേയ്, ഹോയ്, ഹോയ്, ഹോയ്, ഹോയ്, ഹോയ്
ഹോയ്, ഹോയ്, ഹോയ്, ഹോയ്, ഹോയ് ഹോയ്, ഹോയ്


പൊൻയമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ
പൂർണ്ണചന്ദ്രബിംബമായി
ശ്രാവണമണിമേടകളിൽ പ്രാവുകൾ പറന്ന രാവിൽ
പൂവണിഞ്ഞ പുണ്യമായി
ശ്രുതിഭരമദ സുഖലഹരികളിൽ ദിനം, ദിനം
മുഖരിതമിരു കുനു കൊലുസ്സുകളിൽ
ശ്രുതിഭരമദ സുഖലഹരികളിൽ ദിനം, ദിനം
മുഖരിതമിരു കുനു കൊലുസ്സുകളിൽ
ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ
ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
ഹിമകണമണി അണിവിരലിലെ മലയസലിലമലിയുമാർദ്രമായ്, ആ
മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയ
നിറ ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം, ദ്രുതതാളം
ആ, ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം, ദ്രുതതാളം

തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും
മനസ്സു നിറയുമതുലഹരിത മദമഹോത്സവം
വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽനടയിലിവളുടെ നടനം

ആ, ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം, ദ്രുതതാളം, ദ്രുതതാളം, ദ്രുതതാളം

ഹോയ്, ഹോയ്, ഹോയ്, ഹോയ്, ഹോ
ഹോയ്, ഹോയ്, ഹോയ്, ഹോയ്, ഹോയ്, ഹോയ്
ഹോയ്, ഹോയ്, ഹോയ്, ഹോയ്, ഹോയ്, ഹോയ്

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Beliebte Songtexte
von M. G. Sreekumar

Fans

»Chandanamani« gefällt bisher niemandem.