Songtexte.com Drucklogo

Parayuka Nee Kadha Songtext
von Kailash Kher

Parayuka Nee Kadha Songtext

പറയുക നീ കഥ ബാക്കിയായി
കൂട്ടാളി നീയും തേങ്ങിയോ, കൂട്ടാളി നീയും തേങ്ങിയോ
പറയുക നീ കഥ ബാക്കിയായി
കൂട്ടാളി നീയും തേങ്ങിയോ, കൂട്ടാളി നീയും തേങ്ങിയോ
ഓ... ഓ... ഓ... ഓ...

ആഴമായ് താളമായ് ഇഴ ചേർന്ന പ്രേമം
തേടുമീ കൈവഴി പിരിയാനോ മോഹം
ഊരോടെ നീയും ചൊല്ലുമോ, ഊരോടെ നീയും ചൊല്ലുമോ
പദനിരയും പരിഹാസമോ
കൂത്താടും മൗനം നീക്കുമോ, കൂത്താടും മൗനം നീക്കുമോ

വീണിടയും മിഴി താണടയും പനിനീരടരും കരളോടെയീനി
കരമാറിലണിഞ്ഞ ദീനദയാൽ കരളേ
ഊരോടെ നീയും ചൊല്ലുമോ, ഊരോടെ നീയും ചൊല്ലുമോ
താളമിടും കണയാകുലയായ് ഇനിയായൊരുവൻ വരുമാദിനവും
പരിതാപമൊടെ തിരയാൻ ഇവിടേ വെറുതേ
ഊരോടെ നീയും ചൊല്ലുമോ, ഊരോടെ നീയും ചൊല്ലുമോ


ധീം തനം തനം തനന ധിര
ധീം തനം തനം തനന ധിര
ധീം തനം തനം തനന ധിര
ധീം തനം തനം തനന ധിര

താനാദിരിത താനാദിരിത താനാദിരിത
താനാദിരിത താനാദിരിത താനാദിരിത താനാദിരിത താനാദിരിത
താനാദിരിത താനാദിരിത താനാദിരിത
ഊരോടെ നീയും ചൊല്ലുമോ, ഊരോടെ നീയും ചൊല്ലുമോ

പ്രണയമായ് ലഹരിയായ് തഴുകുമീ വഴികളിൽ
പുറമേ നീ ശാന്തം
ചുഴികളായ് മലരിയായ് അടിയിൽ നീ പിടയവേ
അകമേ ഏകാന്തം
കൂട്ടായി നീയും ഞങ്ങളും, കൂട്ടായി നീയും ഞങ്ങളും

ആരുല്ലെന്നു നീ കരഞ്ഞു പോവതെങ്ങു ദൂരെയോ
സാഗരങ്ങൾ കൈവരിഞ്ഞു കൊല്ലുമെന്ന് പേടിയോ
ആരുല്ലെന്നു നീ കരഞ്ഞു പോവതെങ്ങു ദൂരെയോ
സാഗരങ്ങൾ കൈവരിഞ്ഞു കൊല്ലുമെന്ന് പേടിയോ
അരുതേ...
കൂത്താടി നീയും ഭീരുവോ, കൂത്താടി നീയും ഭീരുവോ

മുടിയഴിഞ്ഞു കൺ ചുവന്നു കാൽ തടഞ്ഞു പോകയോ
മടിയിൽ നിന്നു നീ ചുമന്ന പാഴ് തടങ്ങൾ ആരുടെ
മുടിയഴിഞ്ഞു കൺ ചുവന്നു കാൽ തടഞ്ഞു പോകയോ
മടിയിൽ നിന്നു നീ ചുമന്ന പാഴ് തടങ്ങൾ ആരുടെ


ആരുടെ...
കൂട്ടാളി നീയും സാധുവോ, കൂട്ടാളി നീയും സാധുവോ
താനാദിരിത താനാദിരിത താനാദിരിത
താനാദിരിത താനാദിരിത താനാദിരിത താനാദിരിത താനാദിരിത
താനാദിരിത താനാദിരിത താനാദിരിത

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Beliebte Songtexte
von Kailash Kher

Quiz
Wer will in seinem Song aufgeweckt werden?

Fans

»Parayuka Nee Kadha« gefällt bisher niemandem.