Enthu Paranjaalum Songtext
von K. S. Chithra
Enthu Paranjaalum Songtext
എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ
നിന്നു പിണങ്ങാതെ ഒന്നു കൂടെപ്പോരൂ പൂവേ
മാനത്തെ കൂട്ടില് മഞ്ഞുമൈനയുറങ്ങീല്ലേ
താരാട്ടും പാട്ടില് മണിത്തത്തയുറങ്ങീല്ലേ
പിന്നെയും നീയെന്റെ നെഞ്ചില്ച്ചാരും
ചില്ലിന് വാതിലില് എന്തേ മുട്ടീല്ലാ
(എന്തു പറഞ്ഞാലും)
എന്നും വെയില്നാളം വന്നു കണ്ണില്ത്തൊട്ടാലും
എന്നെ കണികണ്ടേ മണിമുത്തേ മുത്തുണരൂ
തുമ്പകൊണ്ടു തോണി... തുമ്പികൊണ്ടൊരാന...
കണ്ണെഴുത്തിനെന്നും കാണാക്കണ്ണാടി
വിളിച്ചുണര്ത്താന് കൊതിച്ചുവന്നു തൈമണിക്കാറ്റ്
ഇടനെഞ്ചിലെ തൊട്ടിലിലെ താരാട്ടുപാട്ട്
(എന്തു പറഞ്ഞാലും)
എന്നും പ്രിയമോടെ ഒന്നു ചൊല്ലിത്തന്നാലേ
ചുണ്ടില് ജപമാകും ഹരിനാമം പൂവണിയൂ
നീ വെടിഞ്ഞ കൂടും... കൂടണഞ്ഞ രാവും...
എന്നും തനിച്ചാവാന് എന്തേ കുഞ്ഞോളേ
കൊളുത്തിവെച്ചൊരു തരിവിളക്കിന്റെ നേരിയനാളം
മനസ്സിലുള്ളൊരു നൊമ്പരത്തിന് കേള്ക്കാത്തൊരീണം
(എന്തു പറഞ്ഞാലും)
നിന്നു പിണങ്ങാതെ ഒന്നു കൂടെപ്പോരൂ പൂവേ
മാനത്തെ കൂട്ടില് മഞ്ഞുമൈനയുറങ്ങീല്ലേ
താരാട്ടും പാട്ടില് മണിത്തത്തയുറങ്ങീല്ലേ
പിന്നെയും നീയെന്റെ നെഞ്ചില്ച്ചാരും
ചില്ലിന് വാതിലില് എന്തേ മുട്ടീല്ലാ
(എന്തു പറഞ്ഞാലും)
എന്നും വെയില്നാളം വന്നു കണ്ണില്ത്തൊട്ടാലും
എന്നെ കണികണ്ടേ മണിമുത്തേ മുത്തുണരൂ
തുമ്പകൊണ്ടു തോണി... തുമ്പികൊണ്ടൊരാന...
കണ്ണെഴുത്തിനെന്നും കാണാക്കണ്ണാടി
വിളിച്ചുണര്ത്താന് കൊതിച്ചുവന്നു തൈമണിക്കാറ്റ്
ഇടനെഞ്ചിലെ തൊട്ടിലിലെ താരാട്ടുപാട്ട്
(എന്തു പറഞ്ഞാലും)
എന്നും പ്രിയമോടെ ഒന്നു ചൊല്ലിത്തന്നാലേ
ചുണ്ടില് ജപമാകും ഹരിനാമം പൂവണിയൂ
നീ വെടിഞ്ഞ കൂടും... കൂടണഞ്ഞ രാവും...
എന്നും തനിച്ചാവാന് എന്തേ കുഞ്ഞോളേ
കൊളുത്തിവെച്ചൊരു തരിവിളക്കിന്റെ നേരിയനാളം
മനസ്സിലുള്ളൊരു നൊമ്പരത്തിന് കേള്ക്കാത്തൊരീണം
(എന്തു പറഞ്ഞാലും)
Lyrics powered by www.musixmatch.com