Songtexte.com Drucklogo

Pinneyum Pinneyum Songtext
von K. J. Yesudas

Pinneyum Pinneyum Songtext

പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം
പടി കടന്നെത്തുന്ന പദനിസ്വനം


പുലര്നിലാ ചില്ലയില് കുളിരിടും
മഞ്ഞിന്റെ പൂവിതള് തുള്ളികള് പെയ്തതാവാം
അലയും ഈ തെന്നലെന് കരളിലെ തന്തിയില് അലസമായ് കൈവിരല് ചേര്ത്തതാവാം
മിഴികളില് കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള് മെല്ലെ പിടഞ്ഞതാവാം
മിഴികളില് കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള് മെല്ലെ
പിടഞ്ഞതാവാം
താനേ തുറക്കുന്ന ജാലകച്ചില്ലില് നിന് തെളിനിഴല്ചിത്രം തെളിഞ്ഞതാവാം
പിന്നെയും പിന്നെയും ആരോ. ആരോ. ആരോ.

തരളമാം സന്ധ്യകള് നറുമലര് തിങ്കളിന് നെറുകയില് ചന്ദനം തൊട്ടതാവാം
കുയിലുകള് പാടുന്ന തൊടിയിലെ തുമ്പികള് കുസൃതിയാല് മൂളിപ്പറന്നതാവാം
അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം
അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം
ആരും കൊതിക്കുന്നൊരാള് വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം

പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന് വേണുവൂതുന്ന മൃദുമന്ത്രണം
പിന്നെയും പിന്നെയും ആരോ. ആരോ. ആരോ.

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Quiz
„Grenade“ ist von welchem Künstler?

Fans

»Pinneyum Pinneyum« gefällt bisher niemandem.